പ്രധാന വാര്‍ത്തകള്‍
റേഷന്‍ കട ലൈസന്‍സി: പട്ടികജാതി വിഭാഗ പുന:വിജ്ഞാപനം
ഉടുമ്പഞ്ചോല പഞ്ചായത്തിലെ പാറത്തോടില്‍ (വാര്‍ഡ് 7) 1630118 നമ്പര്‍ റേഷന്‍ കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടിക ജാതി സംവരണ വിഭാഗത്തില്‍ പുന:വിജ്ഞാപനം ക്ഷണിച്ചു. ഫെബ്രുവരി 3 ന് മൂന്ന് മണിയ്ക്കകം മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതു വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04862 232321.