വലിയകണ്ടം കല്ല്കുന്ന് കുടിവെള്ള പദ്ധതിയുടെ വിച്ചേദിച്ച വൈദ്യുതി കണക്ഷൻ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുനസ്ഥാപിച്ചു.
ജലവിഭവ വകുപ്പ് മന്ത്രിയുടെയും,തദേശവകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ നടത്തിയ മീറ്റിംഗിലെ തീരുമാനപ്രകാരം കേരളാ വാട്ടർ അതോറിറ്റി പതിനാല് ലക്ഷത്തി തൊണ്ണൂറ്റിഅയ്യായിരത്തി എഴുനൂറ്റി അറുപത്തിആറ് രൂപയും, ഡിസംബർ മാസത്തെ വൈദ്യതി ബിൽ തുകയായ എൺപത്തി അയ്യായിരത്തിപത്തൊൻപത് രൂപയും അടച്ചു തീർക്കുകയും കട്ടപ്പന മുനിസിപ്പാലിറ്റി പത്ത്ലക്ഷം രൂപയും അടക്കുകയും ചെയ്തിരുന്നു. ഡിസംബർ മാസത്തിലെ ബാക്കി പകുതിതുകയായ എൺപത്തിഅയ്യായിരത്തി പത്തൊൻപത് രൂപാ കൂടി കട്ടപ്പന മുനിസിപ്പാലിറ്റി അടച്ച് ഓണർഷിപ് കേരളാ വാട്ടർ അതോറിറ്റിയുടെ പേരിലേക്ക് മാറ്റി നൽകുന്ന മുറക്ക് പദ്ധതി മുഴുവനായും വാട്ടർ അതോറിറ്റി ഏറ്റെടുക്കുന്നതാണ്. കുടിശിഖ പൂർണ്ണമായും തീർത്തശേഷം മാത്രമേ കെ എസ് സി ബി ഉടമസ്ഥാവകാശം മാറ്റി നൽകുകയുള്ളൂ.2018 ൽ മുനിസിപ്പാലിറ്റി ഈ പദ്ധതി തങ്ങൾക്ക് നടത്തികൊണ്ട് പോകുവാൻ കഴിയാത്തതിനാൽ വാട്ടർ അതോറിറ്റി ഏറ്റെടുക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചിരുന്നു എങ്കിലും അന്നും കുടിശിഖ പൂർണ്ണമായി തീർത്ത് ഉടമസ്ഥാവകാശം കൈമാറാൻ മുനിസിപ്പാലിറ്റി തയ്യാറാകാതിരുന്നതാണ് കഴിഞ്ഞ മുന്ന് വർഷക്കാലം ഇത് സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായത്