പ്രധാന വാര്‍ത്തകള്‍
സ്കൂൾ കലോത്സവം; അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര
കോഴിക്കോട്: അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ രണ്ട് ഊട്ടുപുരകൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കലോത്സവത്തിന് ഇനി രണ്ട് ദിവസം കൂടിയുണ്ട്. അടുത്ത വർഷം നടക്കുന്ന മേളയിൽ സമൂലമായ മാറ്റങ്ങളാണ് ആലോചിക്കുന്നത്. ഒരു ഭക്ഷണത്തിനും താൻ എതിരല്ലെന്നും ശിവൻകുട്ടി പറഞ്ഞു.