San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ 2,67,95,581 വോട്ടർമാർ



തിരുവനന്തപുരം: 2023ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിലുള്ളത്. 2022 നവംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ മൊത്തം വോട്ടർമാരുടെ എണ്ണം 2,71,62,290 ആയിരുന്നു.

വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ മരിച്ചവർ (3,60,161), മാറ്റിപ്പാർപ്പിച്ചവർ (1,97,497) ഉൾപ്പെടെ 5,65,334 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബൂത്ത് ലെവൽ ഓഫീസർമാർ പതിവായി വീടുകൾ സന്ദർശിച്ച് മരിച്ചവരുടെ വിവരങ്ങൾ ഉൾപ്പെടെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ചത്‌.

അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശമുള്ള അന്തിമ വോട്ടർ പട്ടികയും സൂക്ഷ്മപരിശോധനയ്ക്കായി ലഭ്യമാകും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർപട്ടിക സ്വീകരിച്ച് പരിശോധന നടത്താം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!