പ്രധാന വാര്‍ത്തകള്‍
കൊടൈക്കനാലിലെ കാട്ടിനുള്ളില്‍ കാണാതായ മലയാളികളെ കണ്ടെത്തി. മരംവെട്ടുകാരാണ് ഉപള്‍ക്കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തിയത്
കോട്ടയം; കൊടൈക്കനാലിലെ കാട്ടിനുള്ളില്‍ കാണാതായ മലയാളികളെ കണ്ടെത്തി. മരംവെട്ടുകാരാണ് ഉപള്‍ക്കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തിയത്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടില്‍ യുവാക്കളെ കാണാതാകുന്നത്.
കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലുണ്ടായ യുവാക്കളെ കാണാതാവുകയായിരുന്നു.സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേക്ക് യാത്ര പോയത്. തുടര്‍ന്ന് ഇവരെ കാണാതായെന്ന് വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.