ജില്ലാ കലോത്സവ വേദിയില്‍ വച്ചുണ്ടായ കാലിലെ പരുക്കുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രലോബ് കളിച്ച് നേടിയത് കുച്ചിപ്പുടിയില്‍ എ ഗ്രേഡ്


ജില്ലാ കലോത്സവ വേദിയില്‍ വച്ചുണ്ടായ കാലിലെ പരുക്കുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രലോബ് കളിച്ച് നേടിയത് കുച്ചിപ്പുടിയില്‍ എ ഗ്രേഡ്.
എര്‍ണാകുളം പള്ളുരുത്തി എസ് ഡി പി വൈ എച്ച്‌എസ്സ്‌എസ്സിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പ്രലോബിന് ജില്ലാ കലോത്സവത്തില്‍ ഭരതനാട്യ മത്സരത്തിനിടയില്‍ കാലിന് പരുക്കുപറ്റി രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങേണ്ടി വന്നെങ്കിലും കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനമായിരുന്നു.
തുടര്‍ച്ചയായ അഞ്ചുവര്‍ഷം സി ബി എസ് സി ജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനവും സി ബി എസ് സി സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡും നേടിയിട്ടുള്ള പ്രലോബിന്റെ ആദ്യ കേരള സ്‌കൂള്‍ കലോത്സവമാണിത്. നാളെ വേദി ഒന്നില്‍ നടക്കുന്ന നാടോടി നൃത്ത മത്സരത്തില്‍ പങ്കെടുക്കുന്ന പ്രലോബിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.