സഹ്യാദ്രി മള്‍ട്ടി പര്‍പ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടുമ്പൻചോല ആസ്ഥാനമാക്കി പുതിയതായി ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് എസ്.എന്‍.ഡി.പി യോഗം നെടുങ്കണ്ടം ജംഗ്ഷനില്‍ നടക്കും


നെടുങ്കണ്ടം: സഹ്യാദ്രി മള്‍ട്ടി പര്‍പ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടുമ്പൻചോല ആസ്ഥാനമാക്കി പുതിയതായി ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് എസ്.എന്‍.ഡി.പി യോഗം നെടുങ്കണ്ടം ജംഗ്ഷനില്‍ നടക്കും.
സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ഓഹരി വിതരണം ഡീന്‍ കുര്യാക്കോസ് എം.പിയും നിക്ഷേപ സമാഹരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പും ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ചാരിറ്റി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. ഉടുമ്ബന്‍ചോല താലൂക്ക് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തും. മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.
സുരേഷ് വിശിഷ്ടാതിഥിയാകും. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍, ജില്ലാ പഞ്ചായത്തംഗം വി.എന്‍. മോഹനന്‍, നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, ബ്ളോക്ക് പഞ്ചായത്തംഗം വിജയകുമാരി, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.കെ.ഗോപിനാഥന്‍, അര്‍ബന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.എന്‍.ഗോപി, നെടുങ്കണ്ടം ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് ജോസ് പൊട്ടംപ്ളായ്ക്കല്‍, വി.സി.അനില്‍ (സി.പി.എം), കെ.എന്‍ തങ്കപ്പന്‍ (കോണ്‍ഗ്രസ്), കെ.കുമാര്‍ (ബി.ജെ.പി), ഓമനക്കുട്ടന്‍ (സി.പി.ഐ), യൂനുസ് പി.എസ് (മുസ്ളിം ലീഗ് ), സിജോ നടയ്ക്കല്‍ (കേരളാ കോണ്‍ഗ്രസ് (എം) ) , ജോജി ഇടപ്പള്ളിക്കുന്നേല്‍ (കേരളാ കോണ്‍ഗ്രസ് (ജെ)), സിബി മൂലേപ്പറമ്ബില്‍ (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിക്കും. സഹ്യാദ്രി എം.സി.എസ് പ്രസിഡന്റ് സജി പറമ്ബത്ത് സ്വാഗതവും സഹ്യാദ്രി എം.സി.എസ് വൈസ് പ്രസിഡന്റ് പി. ബാലചന്ദ്രന്‍ നന്ദിയും പറയും.