നാട്ടുവാര്‍ത്തകള്‍
കൊച്ചുതോവാള കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ബി.ജെ.പി.
കട്ടപ്പന: കൊച്ചുതോവാളയില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനേ്വഷണം ഊര്‍ജിതമാക്കണമെന്ന് ബി.ജെ.പി. കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ട് ഇപ്പോള്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ കഴിഞ്ഞു.കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയാണ് കൊല്ലപ്പെട്ടത്. സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ പെട്ടെന്ന് തെളിയിക്കാവുന്ന ഈ കൊലപാതകത്തില്‍ ഇനിയും പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കേസില്‍ അന്വേഷണംഊര്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ കട്ടപ്പന ഡിവൈ.എസ്.പിയെ സന്ദര്‍ശിച്ചു. പ്രതിയെ പിടികൂടാത്ത പക്ഷം പൊതുജന പങ്കാളിത്തത്തോടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും ബി.ജെ.പി ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി ബി.ജെ.പി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല പറഞ്ഞു.