പാവനാത്മ കോളജില്‍ നടന്ന സൗത്ത്‌സോണ്‍ അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ മാമാങ്കത്തിന് ആവേശകരമായ അവസാനം
മുരിക്കാശേരി: പാവനാത്മ കോളജില്‍ നടന്ന സൗത്ത്‌സോണ്‍ അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ മാമാങ്കത്തിന് ആവേശകരമായ അവസാനം.
കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ എസ്.ആര്‍.എം. ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെന്നൈ ഇത്തവണയും കിരീടം സ്വന്തമാക്കി. മഹാത്മാഗാന്ധി സര്‍വകലാശാലയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് എസ്.ആര്‍.എം. ജേതാക്കളായത്(പോയിന്റ് നില 20-25, 25-21, 25-21, 25-19).
എസ്.ആര്‍ എം. ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെന്നൈയുടെ ആറുതാരങ്ങള്‍ മലയാളികളാണ് എന്നത് ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷത്തെ നാലാം സ്‌ഥാനക്കാരായിരുന്ന എംജി യൂണിവഴ്‌സിറ്റി ഇത്തവണ റണ്ണേഴ്‌സ് അപ്പാണ്. മൂന്നും നാലും സ്‌ഥാനങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുമാണ് പിടിച്ചെടുത്തത്.
ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയെ രണ്ടിനെതിരെ 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കിയത്( പോയിന്റ് നില 22-25, 25-21, 25-23, 25-21, 15-12). സൗത്ത് സോണ്‍ വനിതാ വോളി അവസാനിച്ചപ്പോള്‍ ബെസ്‌റ്റ് ലിബറോ ആയി ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ എം.ഐ. വിദ്യാശ്രീയെ തിരഞ്ഞെടുത്തു. ബെസ്‌റ്റ് സെറ്ററായി എസ്.ആര്‍.എം.
യൂണിവേഴ്‌സിറ്റി ചെന്നൈയുടെ ആതിര റോയിയും ബെസ്‌റ്റ് അറ്റാക്ക് ആയി എസ്. ആര്‍.എം. യൂണിവേഴ്‌സിറ്റിയുടെ ഡി.പി. എഴില്‍മതിയും ബെസ്‌റ്റ് പ്ലെയറായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആര്യയും തെരഞ്ഞെടുക്കപ്പെട്ടു.