6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ന്യൂ ഇയര്‍ ദിനത്തില്‍ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് സ്‌കൂട്ടറിലടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍



ന്യൂ ഇയര്‍ ദിനത്തില്‍ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് സ്‌കൂട്ടറിലടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍.

ആലപ്പുഴ എ. ആര്‍ ക്യാമ്ബിലെ പൊലീസുകാരന്‍ വിഷ്ണുദാസിനെയാണ് (32) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ്. നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ഇടിച്ചാണ് ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചത്.

ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങിയ കോട്ടയം വേളൂര്‍ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേര്‍ഡിന്റെ മകന്‍ ജസ്റ്റിന്‍ (അനിയച്ചന്‍ 38), കുമരകം പുത്തന്റോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകന്‍ ആഷിക് എഡ്വേര്‍ഡ് അലക്‌സ് (വാവച്ചി 20) എന്നിവരാണ് മരിച്ചത്. ജസ്റ്റിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്.

ആലപ്പുഴമുഹമ്മ റോഡില്‍ തലവടി ജംങ്ഷന് സമീപം ഞായറാഴ്ച പുലര്‍ച്ച 3.30നായിരുന്നു അപകടം. ആലപ്പുഴ ഡി. സി. ആര്‍. ബി ഡിവൈ. എസ്. പിയുടെ ജീപ്പാണ് അപകടത്തില്‍പെട്ടത്. ബീച്ചിലെ ഡ്യൂട്ടി കഴിഞ്ഞ് ഡിവൈ. എസ്. പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം തണ്ണീര്‍മുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ജസ്റ്റിനും അലക്‌സും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറ്റായ ദിശയിലൂടെ എത്തിയ ജീപ്പ് ബ്രേക്കിട്ടതിന്റെ അടയാളങ്ങളും റോഡിലുണ്ട്. പൊലീസ് ജീപ്പില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!