പ്രധാന വാര്‍ത്തകള്‍
പാഴ്സല്‍ കൗണ്ടര്‍ രാത്രി 10.30 വരെ; ജീവനക്കാര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണം
ഹോട്ടലുകളും, റസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ള ഭക്ഷണ ശാലകള്‍ക്ക് രാത്രി 9 മുതല്‍ രാത്രി 10.30 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പാഴ്സല്‍ സര്‍വ്വീസിന് പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ വ്യാപാര വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും, റസ്റ്റോറന്റുകളിലെയും ജീവനക്കാരുടെ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും, ജീവനക്കാരെ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയമാക്കി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.