പ്രധാന വാര്‍ത്തകള്‍
ചെറുതോണി പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമമായി: വിവാദങ്ങൾ കെട്ടടങ്ങി.
ഇടുക്കി : അടിമാലി കുമളി ദേശീയപാതയിൽ ചെറുതോണി ടൗണിൽ പെരിയാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിൻറെ അലൈ ൻമെന്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ രണ്ടാഴ്ച കാലമായി ചില വിവാദങ്ങൾ ഉയർന്നത്. ഈ വിഷയം ഡീൻ കുര്യാക്കോസ് എം പി കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് നടന്ന ചർച്ചയിൽ പാലത്തിൻറെ ഡിസൈനും പ്ലാനും മാറ്റം വരുത്തുവാൻ ദേശീയപാത അധികൃതർ തയ്യാറായതോടെയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി നിലനിന്നിരുന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആശങ്കയ്ക്ക് വിരാമമായത്..