പ്രധാന വാര്‍ത്തകള്‍
ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില ഗുരുതരമെന്ന് പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാന്‍: പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് ഫ്രാൻസിസ് മാർപാപ്പ തന്‍റെ മുൻഗാമിയുടെ ആരോഗ്യസ്ഥിതി അറിയിച്ചത്.
ബെനഡിക്ട് പതിനാറാമൻ ഒൻപത് വർഷം മുൻപാണ് രാജിവച്ചത്. ബെനഡിക്ട് പതിനാറാമന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു.
പ്രായാധിക്യം കാരണം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വത്തിക്കാൻ വക്താവ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പതിനാറാമനെ സന്ദർശിച്ചു.