കത്തോലിക്ക കോൺഗ്രസ് കർഷക പ്രതിഷേധ സമരം വാഴവരയിൽ
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ പശ്ചാതലത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കർഷക പ്രക്ഷേഭ പരമ്പരയുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് വാഴവര യൂണിറ്റിന്റെ നേതൃത്വത്തിൽ 30-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4:30 pm – ന് വാഴവരയിൽ വമ്പിച്ച കർഷക പ്രതിഷേധ സമരം നടത്തപെടും. സമരം ഇടുക്കി രൂപത മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിലനിൽക്കുന്ന നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോൺ വനത്തിനുള്ളിൽ നിജപ്പെടുത്തുക, വന്യ മൃഗ ആക്രമണങ്ങൾ തടയുന്നതിന് ശാശ്വതമായ പരിഹാരം കാണുക , കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുക, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷക പ്രതിക്ഷേധ സമരം നടത്തുന്നത്
ബഫർ സോണുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്
കേരളത്തിലെ ലക്ഷക്കണക്കിന് മലയോര കർഷകരെ സാരമായി ബാധിക്കുന്ന ബഫർ ഫോൺ വിഷയം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രലയം ആണ് കൈകാര്യം ചെയ്യുന്നു എന്നുള്ളതും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ബഫർ സോൺ പ്രദേശം സംബന്ധിച്ച് ഉയർന്നുവരുന്ന ജനരോക്ഷവും കർഷകരുടെ പ്രതിഷേധവും സുപ്രീംകോടതിയെ അറിയിക്കേണ്ട ഉത്തരവാദിത്വം സെൻട്രൽ എംപവൈഡ് കമ്മറ്റിക്കാണ് എന്നുള്ളതും പരിഗണിച്ച് ഈ വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉത്തരവാദിത്തപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള സന്ദർശന വേളയിൽ ഇക്കാര്യം ചർച്ച ചെയ്യാതെ പോയത് തീർത്തും നിരാശാജനകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ബഫർ സോൺ വലിയ വിസ്തൃതിയുള്ള റിസർവ് വനങ്ങളുടെ മദ്യത്തിൽ മാത്രമായി നിജപ്പെടുത്തേണ്ടതും അതിന്റെ ബഫർസോൺ റിസർവ് ഫോറസ്റ്റിനുള്ളിൽ തന്നെ ക്രമീകരിക്കപ്പെടേണ്ടതുമാണ്. സുപ്രീംകോടതി പോലും റവന്യൂ ഭൂമി ബഫർ സോൺ ആക്കണമെന്ന് വിധിയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ആയതിനാൽകേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന മേഖലകളിലെല്ലാം വളരെ വലിയ ജനസാന്ദ്രതയും പതിനായിരക്കണക്കിന് പൊതു സ്വകാര്യ നിർമ്മിതികളും സർക്കാർ അർദ്ധത സർക്കാർ സ്ഥാപനങ്ങളും മാർക്കറ്റുകളും ടൗൺഷിപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദരാല്യങ്ങളും ആരാധനാലയങ്ങളും ഉള്ള വികസിത മേഖലയും റവന്യൂ ഭൂമിയും കൃഷിഭൂമികളും ആയതിനാൽ യാതൊരു കാരണവശാലും ബഫർ സോണായി പ്രഖ്യാപിക്കുവാൻ കഴിയുകയില്ല എന്ന് ആ പ്രദേശങ്ങളിലെ സ്ഥിതിവിവര കണക്കുകളുടെ പിൻബലത്തിൽ കോടതിയെ ബോധ്യപ്പെടുത്തുവാൻ കേരള സർക്കാർ ഊർജ്ജിതമായ ശ്രമം നടത്തണം. ഈ ദൗത്യം വനംവകുപ്പിനെ ഏൽപ്പിച്ച നടപടി നിർഭാഗ്യകരമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന പരിസ്ഥിതി വകുപ്പ് വേണം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ.വനങ്ങളുടെ അതിർത്തിയിൽ നിന്നും ഉള്ളിലേക്ക് നീക്കി വനത്തിന്റെ മധ്യഭാഗത്തായി വന്യജീവി സങ്കേതങ്ങൾ ക്രമീകരിക്കുവാൻ വനം വകുപ്പിന് നിർദ്ദേശം നൽകണം എന്നുള്ളതാണ് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെടുന്നത്
കർഷക്ക പ്രതിഷേധ സമരത്തിൽ കത്തോലിക്ക കോൺഗ്രസ് വാഴവര യൂണിറ്റ് പ്രസിഡന്റ് ഷാജി പുരയിടം അദ്ധ്യക്ഷത വഹിക്കും.
രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ മുഖ്യപ്രഭാഷണം നടത്തും രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, വാഴവര യൂണിറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് ആറക്കാട്ട്, രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഫാ. ജിൻസ് കാരക്കാട്ട് , ഫാ.എബി തോമസ്, ഫാ.എബി വർഗ്ഗീസ്, ഷാജി നെടും കൊമ്പിൽ വി.റ്റി.തോമസ്, റെജി തോട്ടാപ്പള്ളി തുടങ്ങിയവർ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും.