പ്രധാന വാര്‍ത്തകള്‍
സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ പരാതിക്കാരി ഹർജി നൽകും
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കില്ലെന്നുമുള്ള നിലപാട് പരാതിക്കാരി മാറ്റി. രാവിലെ നിയമനടപടി സ്വീകരിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉമ്മൻചാണ്ടിക്ക് സി.ബി.ഐയുടെ ക്ലീൻ ചിറ്റിനെതിരെ ഹർജി നൽകുമെന്ന് ഉച്ചയോടെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട ആറ് കേസുകളിലും ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും പരാതിക്കാരി പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ വെള്ളപൂശാൻ ബാക്കിയുള്ള പ്രതികൾക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയെന്നും പരാതിക്കാരി പറഞ്ഞു.