പ്രധാന വാര്‍ത്തകള്‍
കോവിഡില്‍ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്

കോവിഡില്‍ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ നേരിടാന്‍ പ്രാഥമിക സര്‍ജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നല്‍കി.
ആശുപത്രി കിടക്കകള്‍, ഐ സി യു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി.
വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന തുടരുകയാണ്. റാന്‍ഡം സാമ്ബിളിങ്ങിലൂടെ യാത്രക്കാരില്‍ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു.