40 വര്‍ഷത്തിനുശേഷം ആദ്യബാച്ചിലെ 50 ഓളം പൂര്‍വ വിദ്യാര്‍ഥികള്‍ തോപ്രാംകുടി ഗവ. ഹൈസ്‌കൂളില്‍ ഒരുമിച്ചു കൂടിയത് വേറിട്ട അനുഭവമായി

ചെറുതോണി: 40 വര്‍ഷത്തിനുശേഷം ആദ്യബാച്ചിലെ 50 ഓളം പൂര്‍വ വിദ്യാര്‍ഥികള്‍ തോപ്രാംകുടി ഗവ. ഹൈസ്‌കൂളില്‍ ഒരുമിച്ചു കൂടിയത് വേറിട്ട അനുഭവമായി.സ്വദേശത്തും വിദേശത്തും ജോലിചെയ്യുന്നവരും കാര്‍ഷിക മേഖലയില്‍ തിളങ്ങുന്ന വരും ഗൃഹഭരണവുമായി സ്വസ്‌ഥമായി കഴിയുന്നവരും ഒക്കെ മക്കളോടും പേരക്കുട്ടികളോടും ഒപ്പമെത്തിയത് കൗതുകമായി. ഒന്നാം ക്ലാസ് മുതല്‍ ഇവിടെ ഒരുമിച്ച് പഠിച്ചവരും പത്താം ക്ലാസില്‍ മാത്രം പഠിക്കാന്‍ എത്തിയവരും അധ്യാപകരും ജീവനക്കാരും എല്ലാം സംഗമത്തിനെത്തിയിരുന്നു. ദീര്‍ഘകാലം തോപ്രാംകുടി സ്‌കൂളില്‍ സേവനമനുഷ്‌ഠിച്ച ശേഷം 20 വര്‍ഷംമുമ്ബ് വിരമിച്ച ദിവാകരന്‍ സാര്‍ മുതല്‍ മലയാളം അധ്യാപകനായ ബേബി സാറും സയന്‍സ് ടീച്ചറായ ആനീസ് ടീച്ചറും പ്രായത്തിന്റ പ്രയാസങ്ങള്‍ വകവെക്കാതെ എത്തി ചേര്‍ന്ന ഇം?ീഷ് അദ്ധ്യാപകന്‍ ശശി കുമാര്‍ സാറും എല്ലാം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചത് ഹര്‍ഷാരവത്തോടെയാണ് അന്നത്തെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.
1958ല്‍ പ്രവര്‍ത്തനമാരംഭിച്ച തോപ്രാംകുടി ട്രൈബല്‍ സ്‌കൂള്‍ 1979 ലാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. 1982-1983-ല്‍ ഈ സ്‌കൂളില്‍ നിന്ന് വിജയിച്ച പാസ് ഔട്ട് ആയ പൂര്‍വ്വ വിദ്യാര്‍ഥികളാണ് സ്‌നേഹ സംഗമത്തിന് മുന്നിട്ടിറങ്ങിയത്. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ അവികസിത മേഖലയിലായ മേലെചിന്നാറ്റില്‍നിന്നും ദൈവമേട്ടില്‍ നിന്നും കിളിയാര്‍ കണ്ടത്തില്‍നിന്നും എട്ടും പത്തും കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് കപ്പപ്പുഴുക്കും കാന്താരിമുളകുമായി സ്‌കൂളില്‍ വന്ന കഥകള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കുവെച്ചത് തിളങ്ങുന്ന ഓര്‍മ്മകളായി. ഈ കൂട്ടായ്‌മയില്‍നിന്ന് മരിച്ചുപോയ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. സ്‌നേഹസംഗമത്തിന് മാത്തുക്കുട്ടി ഫ്രാന്‍സിസ്, ബിന്‍സി മാത്യു, ബേബി മാത്യു, വില്‍സണ്‍ തോമസ്, ഷെര്‍ളി ജോസഫ്, ഷാജി ഓലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഗമം തുടര്‍വര്‍ഷങ്ങളിലും നടത്താനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും കൂട്ടായ്‌മ തീരുമാനിച്ചു.