പ്രധാന വാര്‍ത്തകള്‍
ചാൻസലര്‍ ബില്ലിൽ ഗവർണർ നിയമോപദേശം തേടി; തുടർനടപടി തിരിച്ചെത്തിയ ശേഷം
തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി 3ന് ഗവർണർ തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടികൾ സ്വീകരിക്കും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതാണ് ബിൽ.
ബിൽ തിരികെ നൽകാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ രാഷ്ട്രപതിക്ക് അയക്കാനോ ആകും നീക്കം. കഴിഞ്ഞ സെഷനിൽ പാസാക്കിയ വിസി നിയമന സെർച്ച് കമ്മിറ്റിയിൽ നിന്ന് ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബില്ലിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ ബിൽ 2021 ഒക്ടോബർ മുതൽ കെട്ടിക്കിടക്കുകയാണ്.