പ്രധാന വാര്‍ത്തകള്‍
കെ.എ.പി. ബറ്റാലിയനിലെയന്ത്രഭാഗങ്ങളുടെ ഓണ്‍ലൈന്‍ ലേലം ജനുവരി 10 ന്
കേരള ആംഡ് പോലീസിന്റെ ഇടുക്കി കുട്ടിക്കാനത്തുള്ള അഞ്ചാം ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും ഉപയോഗശൂന്യവുമായ സ്‌പെയര്‍പാര്‍ട്‌സ്, ഓയില്‍, ടയറുകള്‍, ട്യൂബുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ലേലം www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന 2023 ജനുവരി 10 ന് രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3.30 മണി വരെയുള്ള സമയത്ത് നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത വെബ് സൈറ്റില്‍ ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 9 വരെ കെ. എ. പി. അഞ്ചാം ബറ്റാലിയനിലെ ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ പ്രസ്തുത സാധനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869233072