ഇക്കുറി പുതുവത്സരാഘോഷത്തിനായി കൊച്ചിയില്‍ ഒരുങ്ങുന്നത് ഭീമന്‍ പാപ്പാഞ്ഞി
കൊച്ചി: ഇക്കുറി പുതുവത്സരാഘോഷത്തിനായി കൊച്ചിയില്‍ ഒരുങ്ങുന്നത് ഭീമന്‍ പാപ്പാഞ്ഞി. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞി ഒരുക്കുന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയില്‍ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.
ഒരു വര്‍ഷത്തെ ദുഖം മുഴുവന്‍ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കളഞ്ഞാണ് കൊച്ചിക്കാര്‍ പുതുവത്സരത്തിനായി കാത്തിരിക്കുന്നത്. ഇത്തവണ കോവിഡ് വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവര്‍ഷം സമ്മാനിക്കുകയാണ് സംഘാടകര്‍. അറുപതടി നീളമുള്ള പാപ്പാഞ്ഞിക്കായി ആറ് ലക്ഷത്തിലേറെ രൂപയാണ് ചിലവിടുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞി തന്നെയാവും ഇത്തവണയും.
ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാര്‍ണിവലിന്റെ സമാപനമായാണ് പാപ്പാഞ്ഞിയെ കത്തിക്കുക. വിദേശത്ത് നിന്ന് പോലും ആയിരക്കണക്കിനാളുകള്‍ പുതുവത്സരാഘോഷത്തിനായി ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്താറുണ്ട്.