സിനിമ, ഡോക്യുമെന്ററി സംവിധായകന്‍ കെ.പി ശശി (64)അന്തരിച്ചു
സിനിമ, ഡോക്യുമെന്ററി സംവിധായകന്‍ കെ.പി ശശി (64)അന്തരിച്ചു. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംസ്കാരം നാളെ നടക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരന്‍്റെ മകനാണ് കെ.പി ശശി.
വിബ്ജ്യോര്‍ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു കെ.പി ശശി. സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളിസ്ത്രീജീവിതം വിഷയമാക്കിയ ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
ജെ.എന്‍.യു. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചുതുടങ്ങി. റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്മെന്റ് അറ്റ് ഗണ്‍പോയന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.