പ്രധാന വാര്‍ത്തകള്‍
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് തിരിച്ചെത്തുന്നു
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വർഷം ജൂണിൽ ടൂർണമെന്‍റ് നടക്കും. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്.
നെഹ്റു കപ്പിന് പകരമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് 2017 ൽ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ആരംഭിച്ചത്. നാല് ദേശീയ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിന്റെ മൂന്ന് എഡിഷനുകൾ ഇതിനകം നടന്നിട്ടുണ്ട്. ആദ്യ രണ്ട് തവണ ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ 2019 ലെ അവസാന ടൂർണമെന്‍റിൽ കിരീടം ഉയർത്തിയത് ഉത്തര കൊറിയയാണ്.
കോവിഡ്-19 മൂലവും മറ്റും പിന്നീട് ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് നടന്നില്ല. എന്നാൽ ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൂർണമെന്‍റ് അടുത്ത ജൂണിൽ നടക്കുമെന്നാണ് റിപ്പോർട്ട്.