“ദേ … ദിങ്ങനെ വേണം പടക്കം പൊട്ടിക്കാന്‍ … !!വേറിട്ട ക്രിസ്മസ് ആശംസയുമായി മന്ത്രി റോഷി അഗസ്റ്റിന്‍
വേറിട്ട ക്രിസ്മസ് ആശംസയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. “ദേ … ദിങ്ങനെ വേണം പടക്കം പൊട്ടിക്കാന്‍ … !! വെടിക്കെട്ട് ക്രിസ്മസ് ആശംസകള്‍” എന്ന് ഫേസ് ബുക്കിലിട്ട കുറിപ്പിനോടൊപ്പം മന്ത്രി പടക്കം പൊട്ടിക്കുന്ന വീഡിയോ ചേര്‍ത്തിടുണ്ട്.തൊട്ടുമുന്‍പായി മറ്റൊരു ആശംസാ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം: “ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ അവതരിച്ചു. ലോകം തിരുപ്പിറവി കൊണ്ടാടുന്ന ധന്യ മുഹൂര്‍ത്തം… യേശു ക്രിസ്തു പകര്‍ന്നു നല്‍കിയ സന്ദേശങ്ങള്‍ക്ക് അനുദിനം പ്രസക്തി വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കണം. അതാവണം ലോകത്തിനു നാം നല്‍കുന്ന ക്രിസ്മസ് സമ്മാനം.
എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ … കരുതലോടും കാരുണ്യത്തോടും കൂടി സുരക്ഷിതമായ ഒരു ക്രിസ്മസ് ആകട്ടെ ഇക്കുറി നിങ്ങള്‍ ഓരോരുത്തര്‍ക്കും…”