സെന്റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം; വൈദികര്‍ക്കുനേരെ കൈയേറ്റം, ബലിപീഠം തകര്‍ത്തു
കുർബാന തർക്കത്തിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞേറ്റുമുട്ടി. ജനാഭിമുഖ – അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് സംഘർഷം രൂക്ഷമായത്. സമവായ ചര്‍ചയ്ക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ പള്ളിയുടെ സുരക്ഷ പൊലീസ് ഏറ്റെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പാതിരാ കുര്‍ബാനയുണ്ടാകില്ല.
ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടെ ഏകീകൃത കൂർബാനയെ അനുകൂലിക്കുന്നവർ രാവിലെ അർത്താരയിലേയ്ക്ക് തള്ളിക്കയറി. ബലിപീഠം തള്ളിമാറ്റിയതിന് പുറമെ വൈദീകരെ കയ്യേറ്റം ചെയ്തു. സ്ഥിതി വഷളായതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ ഇരുവിഭാഗങ്ങളെയും പള്ളിക്ക് പുറത്താക്കി. പിന്നീട് തര്‍ക്കവും കയ്യാങ്കളിയും പള്ളിമുറ്റത്ത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ രംഗതെത്തി. കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച വൈദീകര്‍ ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. സംഘര്‍ഷം തുടര്‍ന്നാല്‍ ബസിലിക്ക അടച്ചിടുമെന്ന് കമ്മിഷണര്‍ സി.എച്ച് നാഗരാജു സൂചന നല്‍കി.