ഇടുക്കിയിലെ ഭൂവിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചില്ലെങ്കിൽ എസ് എൻ ഡി പി യോഗം നേരിട്ട് സമരരംഗത്തിറങ്ങുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
ഇടുക്കിയിലെ ഭൂവിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചില്ലെങ്കിൽ എസ് എൻ ഡി പി യോഗം നേരിട്ട് സമരരംഗത്തിറങ്ങുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരിഹാരം ഉണ്ടായില്ലെങ്കിൽ യൂത്ത് മൂവ്മെൻ്റ് തുടങ്ങി വച്ച സമരം യോഗം ഏറ്റെടുത്ത് വിജയം നേടുന്നതു വരെ സമര രംഗത്ത് തുടരുമെന്നും വെള്ളാപ്പള്ളി കട്ടപ്പനയിൽ പറഞ്ഞു.
എസ് എൻ ഡി പി സമരസംഘടനയെന്
വെള്ളാപ്പള്ളി നടേശൻ. അവശതയനുഭവിക്കുന്ന, നീതി നിഷേധിക്കപ്പെടുന്ന ജനതയ്ക്കു വേണ്ടി സംസാരിക്കാൻ നിലകൊള്ളുന്ന സംഘടനയാണിതെന്നും ചട്ടങ്ങളും നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കണമെന്നും വെള്ളാപ്പള്ളി .
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച യോഗജ്വാല-സമര പ്രഖ്യാപന മഹാറാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാഥാ ബോധമാണ് ഇടുക്കിയിലെ ജനങ്ങൾക്കെന്നും ഭൂവിഷയത്തിൽ സർക്കാർ തെറ്റുതിരുത്താൻ തയ്യാറാകണം. മുല്ലപ്പെരിയാർ, കസ്തൂരി രംഗൻ സമരങ്ങൾ എം.പി.മാരെ സൃഷ്ടിക്കുന്ന രാഷ്ട്രീയ ലക്ഷ്യം മാത്രമായി മാറിയിരുന്നു.
തെറ്റുതിരുത്തൽ ശക്തിയായി യൂത്ത് മൂവ്മെൻ്റ് മാറി. യൂത്ത് മൂവ്മെൻ്റിൻ്റെ സമര പ്രഖ്യാപന റാലി ഒന്നാം ഘട്ട സമരമാണെന്നും ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരം യോഗം ഏറ്റെടുക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
എസ് എൻ ഡി പി യോഗം
യൂത്ത് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിലാണ് യോഗ ജ്വാല എന്ന പേരിൽ ‘വനവും വന്യജീവി സംരക്ഷണവും മനുഷ്യനെയും സംരക്ഷിച്ചു കൊണ്ടാവട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് കട്ടപ്പനയിൽ സമര പ്രഖ്യാപന മഹാറാലിയും സമ്മേളനവും സംഘടിപ്പിച്ചത്.. മലനാട്
യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നും ആരംഭിച്ച സമര പ്രഖ്യാപന റാലിയിൽ
ജില്ലയിലെ 7 എസ് എൻ ഡി പി യൂണിയനുകളിലെ യൂത്ത് മൂവ്മെൻ്റ് പ്രവർത്തകരടക്കം ആയിരകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് കട്ടപ്പന ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിന് മലനാട് യൂണിയൻ പ്രസിഡൻറ് ബിജു മാധവൻ അധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി കെ. ഡി രമേശ് ആമുഖ പ്രഭാഷണം നടത്തി. യോഗം നേതാക്കളായ അരയാക്കണ്ടി സന്തോഷ്, എം.ബി ശ്രീകുമാർ , ചെമ്പൻകുളം ഗോപി വൈദ്യർ,പച്ചയിൽ സന്ദീപ്,അനീഷ് പുല്ലുവേലിൽ, പി.രാജൻ, സുനു രാമകൃഷ്ണൻ ,യൂണിയൻ സെക്രട്ടറിമാർ, യൂത്ത് മൂവ്മെൻറ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.