പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിൽ 1,337 കോടി പിഴ: അപ്പീൽ നൽകി ഗൂഗിൾ
ന്യൂഡൽഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെതിരെ ആഗോള ടെക് ഭീമനായ ഗൂഗിൾ അപ്പീൽ നൽകി. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി ആൻഡ്രോയിഡ് മൊബൈലുകൾ ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയത്.
വിപണികളിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ഒക്ടോബറിൽ ആണ് സി.സി.ഐ 1337.76 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയ്ഡ് മൊബൈലുകളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സി.സി.ഐ ഉത്തരവിട്ടിരുന്നു.
“ഇത് ഇന്ത്യൻ ഉപയോക്താക്കൾക്കും വ്യാപാരികൾക്കും തിരിച്ചടിയാകും, മൊബൈൽ ഉപകരണങ്ങളുടെ വില വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അപ്പീൽ നൽകാൻ ഞങ്ങൾ തീരുമാനിച്ചു,” ഗൂഗിൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സി.സി.ഐ തീരുമാനം ഇന്ത്യൻ ഉപയോക്താക്കളെ സുരക്ഷാ ഭീഷണിയിലേക്ക് തള്ളിവിടുമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.