പ്രധാന വാര്‍ത്തകള്‍
ഐപിഎൽ ലേലം; റെക്കോർഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി പഞ്ചാബ്
കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ. ഐപിഎൽ-2023ന് മുന്നോടിയായുള്ള ലേലത്തിൽ സാം കറനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
സാം കറനെ 18.50 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ 2021ൽ ക്രിസ് മോറിസിന്റെ റെക്കോർഡ് പഴങ്കഥയായി മാറി. 16.25 കോടി രൂപയ്ക്കാണ് അന്ന് മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു സാം കറൻ. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചിരുന്നു.