Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിസി നിയമനം; ഒരു മാസത്തിനകം സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്ന ഉത്തരവിന് സ്റ്റേ



കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സെനറ്റ് നോമിനിയെ ഒരു മാസത്തിനകം സെർച്ച് കമ്മിറ്റിലേക്ക് നിർദേശിക്കണമെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

ഒരു മാസത്തിനകം നോമിനിയെ നിർദേശിച്ചില്ലെങ്കിൽ യുജിസി ചട്ടങ്ങളും കേരള സർവകലാശാലാ നിയമവും അനുസരിച്ച് ചാൻസലർക്ക് നടപടിയെടുക്കാം. സെനറ്റ് നോമിനിയെ നൽകിയാൽ ആ വ്യക്തിയെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും സമയപരിധി നിശ്ചയിച്ച ശേഷം വൈസ് ചാൻസലറെ എത്രയും വേഗം തിരഞ്ഞെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു.

കമ്മിറ്റിയിലേക്ക് നോമിനിയെ നൽകിയില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ ചാൻസലർക്ക് നിർദേശം നൽകണമെന്ന ആവശ്യമുന്നയിച്ച് സെനറ്റ് അംഗം എസ് ജയറാം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പറഞ്ഞത്. ഈ ഹർജിയാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ തള്ളിയിരിക്കുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!