ചക്കുപള്ളം ശ്രീനാരായണ ധര്‍മ്മാശ്രമത്തില്‍ നിന്നും തുടക്കം കുറിച്ച കിഴക്കന്‍ മേഖലാ തീര്‍ത്ഥാടന പദയാത്ര ഇന്നലെ ഉച്ചക്ക് 12.30ന് കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തില്‍ എത്തച്ചേര്‍ന്നു
കട്ടപ്പന : ചക്കുപള്ളം ശ്രീനാരായണ ധര്‍മ്മാശ്രമത്തില്‍ നിന്നും തുടക്കം കുറിച്ച കിഴക്കന്‍ മേഖലാ തീര്‍ത്ഥാടന പദയാത്ര ഇന്നലെ ഉച്ചക്ക് 12.30ന് കട്ടപ്പന ഗുരുദേവ കീര്‍ത്തി സ്തംഭത്തില്‍ എത്തച്ചേര്‍ന്നു.തുടര്‍ന്ന് മലനാട് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ പൗരാവലി സ്വീകരണം നല്കി.
യൂണിയന് പ്രസിഡന്റ് ബിജു മാധവന്, സെക്രട്ടറി വനോദ് ഉത്തമന് , വൈദിക സമിതിക്കു വേണ്ടി സോജു ശാന്തികള്‍ പ്രസ് ക്ലബ്ബിനു വേണ്ടി കെ.ജി അജിത എന്നിവര്‍ പൂമാലയണിയിച്ച് സ്വീകരിച്ചു. താന്ത്രികാചാര്യന്‍ സുരേഷ് തന്ത്രികളെ പദയാത്രിക സമിതി ആദരിച്ചു. തുടര്‍ന്ന് ചക്കുപള്ളം ശ്രീനാരായണ ധര്‍മ്മാശ്രമം മഠാധിപതി ഗുരുപ്രകാശം സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കീര്‍ത്തി സ്തംഭത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടന്നു.245 കലോമീറ്റര്‍ താണ്ടി 29 ന് പദയാത്ര ശിവഗിരിയില്‍ എത്തച്ചേരും. 150 ഓളം പേരാണ് പദയാത്രയിലുള്ളത്.