പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ശക്തമായ ന്യൂനമർദം സ്ഥിതിചെയ്യുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശ്രീലങ്കൻ തീരത്ത് ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.