മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്മസ് വിരുന്ന് ഒരുക്കി; എന്നാല്‍ ഗവര്‍ണര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല
മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്മസ് വിരുന്ന് ഒരുക്കി. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് വിരുന്നൊരുക്കിയത്.എന്നാല്‍ ഗവര്‍ണര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന വിരുന്നില്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, ബസേലിയോസ് മാര്‍തോമ മാത്യൂസ് ത്രിതീയന്‍, ഡോ. വി പി സുഹൈബ് മൗലവി തുടങ്ങിയ മത മേലധ്യക്ഷന്മാര് പങ്കെടുത്തു. ജസ്റ്റിസുമാരായ ബെഞ്ചമിന്‍ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക് എന്നിവരും സംബന്ധിച്ചു .
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മന്ത്രിമാരായ കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, ജി ആര് അനില്‍, കെ എന്‍ ബാലഗോപാല്‍, ഡോ. ആര് ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്, വീണാ ജോര്‍ജ് എന്നിവരും സംബന്ധിച്ചു.
സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഗോകുലം ഗോപാലന്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. തിയോഡേഷ്യസ് മാര്‍തോമ, സ്വാമി ശുഭാംഗാനന്ദ, അത്തനാസിയോസ് യോഹന് മെത്രാപ്പൊലീത്ത, മാര്‍ മാത്യു അറയ്ക്കല്‍, കടന്നപ്പള്ളി രാമചന്ദ്രന്, വി കെ മാത്യൂസ് ,പ്രൊഫ. കെ വി തോമസ്, പ്രൊഫ. പി ജെ കുര്യന്,വെള്ളാപ്പള്ളി നടേശന് തുടങ്ങിയവരും പങ്കെടുത്തു.