കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന പ്രസിഡന്റായി പി.കെ. കബീര്‍ സലാലയെ വീണ്ടും തെരഞ്ഞെടുത്തു
തിരുവനന്തപുരം: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന പ്രസിഡന്റായി പി.കെ. കബീര്‍ സലാലയെ വീണ്ടും തെരഞ്ഞെടുത്തു.
2017 മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി ഐക്യകണ്ഠേനയാണ് അദ്ദേഹം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്.
വൈ.പ്രസി: വട്ടിയൂര്‍ക്കാവ് വര്‍ഗ്ഗീസ് (തിരുവനന്തപുരം), ശിവദാസന്‍ കുറിഞ്ഞി ( ഇടുക്കി)
സെക്രട്ടറിമാര്‍ : എസ്.കെ.വിജയകുമാര്‍ (തിരുവനന്തപുരം), എ.കെ. സുബൈദ നാദാപുരം (കോഴിക്കോട്), ജോസ്
സെബാസ്റ്റ്യന്‍ (പൂവത്തും മൂട്ടില്‍ (ഇടുക്കി)
ട്രഷറര്‍ : ഡി. ശശിധരന്‍ നാടാര്‍ (തിരുവനന്തപുരം)
ദേശീയ നിര്‍വ്വാഹക സമിതിയംഗം: കെ.എം. സെബാസ്റ്റ്യന്‍ (കോഴിക്കോട്)
തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളും ജീവിത ശൈലിയും വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കുന്നതിനും വേണ്ടി സ്ക്കൂള്‍ പാഠ്യപദ്ധതിയില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ഉള്‍പ്പെടുത്തണമെന്ന് രാമനാഥപുരത്തു നടന്ന കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയുടെ 46-ാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന കേരള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു.
കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന പ്രസിഡന്‍റും ലോക കേരള സഭാംഗം കൂടിയായ പി.കെ. കബീര്‍ സലാല യോഗത്തില്‍ ആധ്യക്ഷം വഹിച്ചു. കെ.എഫ്.ഐ യുടെ അഖിലേന്ത്യാ ചെയര്‍മാന്‍ ഡോ.എ.നീലലോഹിതദാസ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിഎസ്.കെ.വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.