പ്രധാന വാര്‍ത്തകള്‍
സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

കണ്ണൂര്‍ : സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍.കണ്ണൂര്‍ കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമമനുസരിച്ച് വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണ്ണമാലയടക്കം അറസ്റ്റിലായ കുട്ടി കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കൂടുതല്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍, പൊലീസ് അന്വേഷണം തുടരുകയാണ്.