പ്രധാന വാര്‍ത്തകള്‍
ആനവിരട്ടിയില്‍നിന്ന് കേഴമാന്‍ ഇറച്ചിയുമായി ഹോട്ടല്‍ ഉടമയേയും സഹായിയേയും വനംവകുപ്പ് അധികൃതര്‍ അറസ്‌റ്റ് ചെയ്‌തു.

അടിമാലി: ആനവിരട്ടിയില്‍നിന്ന് കേഴമാന്‍ ഇറച്ചിയുമായി ഹോട്ടല്‍ ഉടമയേയും സഹായിയേയും വനംവകുപ്പ് അധികൃതര്‍ അറസ്‌റ്റ് ചെയ്‌തു.പൂണേലി പടിയിലെ റെസ്‌റ്ററന്റ് ഉടമ വൈക്കം സ്വദേശി ജോബിന്‍ കെ. ജോണ്‍ (39), വടാട്ടുപാറ കെ. ജി. മാമച്ചന്‍ (50) എന്നിവരെയാണ് അടിമാലി ഫോറസ്‌റ്റ് റേഞ്ച് അധികൃതര്‍ അറസ്‌റ്റ് ചെയ്‌തത്.
റസ്‌റ്റോറന്റിലെ 2 ഫ്രിഡ്‌ജുകളില്‍ സൂക്ഷിച്ചിരുന്ന 4 കിലോഗ്രാം ഇറച്ചിയും കണ്ടെടുത്തു. 14 കി.ഗ്രാം തൂക്കംവരുന്ന കേഴ മാനിനനെ ഇരുവരും ചേര്‍ന്ന് കുടുക്കുവച്ച് പിടിക്കുകയായിരുന്നു. ശേഷിക്കുന്ന ഇറച്ചിവില്‍പന നടത്തുകയായിരുന്നവെന്ന് റേഞ്ച് ഓഫീസര്‍ ജോജി ജെയിംസ് പറഞ്ഞു. അടിമാലി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.