തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ജോലി ചെയ്തു വരുന്ന ഫോറസ്റ്റ് ഡ്രൈവർ, കട്ടപ്പന സ്വധേശി ശ്രീ. ദേവൻ ഡി ഗോപിനാഥിനെ ജില്ലാ പോലീസ് മേധാവി പ്രശംസ പത്രം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു

തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ജോലി ചെയ്തു വരുന്ന ഫോറസ്റ്റ് ഡ്രൈവർ, കട്ടപ്പന സ്വധേശി ശ്രീ. ദേവൻ ഡി ഗോപിനാഥിനെ ജില്ലാ പോലീസ് മേധാവി പ്രശംസ പത്രം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.
കഴിഞ്ഞ നവംബർ മാസം 9-)0 തീയതി രാത്രി 11 മണിക്ക് പൊതുവഴിയരികിൽ ഒറ്റപ്പെട്ട സ്ഥലത്ത് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ മറ്റൊളൊടൊപ്പം സംശയാസ്പദമായി കാണപ്പെടുകയും തന്ത്രപരമായി ഇവരെ കട്ടപ്പന പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു.
കുമളി പോലീസ് സ്റ്റേഷനിൽ കാണാതായതായി രജിസ്റ്റർ ചെയ്തിട്ടുള്ള പെണ്‍കുട്ടി ആയിരുന്നു ഇത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ ഈ കാര്യം അറിയാതെയാണ് സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചത്. ഉദ്യോഗസ്ഥന്‍റെ സമയോചിതമായ ഇടപെടൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ ജീവിതവും ഭാവിയും രക്ഷിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുഴുവൻ യുവതലമുറയ്‌ക്കും ഒരു പ്രചോദനമായതിനാല്‍ ഇടുക്കി ജില്ലാ പോലീസിനുവേണ്ടി ജില്ലാ പോലീസ് മേധാവി ശ്രീ. വി.യു കുര്യാക്കോസ് ഐ.പി.എസ് ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആദരിക്കുകയായിരുന്നു.