ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക്കട്ടപ്പന ഗവ. കോളേജിൽ സെന്റർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കട്ടപ്പന ഗവ. കോളേജിൽ ലേണേഴ്സ് സപ്പോർട്ട് സെന്റർ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.വിവിധ വിഷയങ്ങളിൽ ഡിഗ്രി, പിജി കോഴ്സുകളാണ് ആരംഭിക്കുക. ഇതിലേക്കായി ഡോ. കാരുണ്യ, ഡോ രഞ്ജിനി,ഡോ. ഷർജ, ഡോ. അരുൺകുമാർ ടി. എ തുടങ്ങി പതിനൊന്ന് പ്രൊഫസർമാരെയും നിയമിച്ചു.നിലവിൽ എണ്ണൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ശനി ഞായർ ദിവസങ്ങളിൽ ആയിരത്തോളം വിദ്യാർത്ഥികൾക്ക് കൂടി ഡിഗ്രി, പി.ജി പഠിക്കുന്നതിനാണ് അവസരമൊരുങ്ങുന്നത്.കഴിഞ്ഞ പത്ത് വർഷം കൊണ്ട് കോളേജിൽ അടിസ്ഥന സൗകര്യങ്ങൾ ഒരുക്കാനായി ഏകദേശം അൻപത് കോടി രൂപയാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കോളേജിൽ ചിലവഴിച്ചത്.ഇതു മൂലമാണ് കൂടുതൽ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന കോഴ്‌സുകൾ കട്ടപ്പന ഗവൺമെന്റ് കോളേജിൽ ആരംഭിക്കാൻ കഴിഞ്ഞത്.