പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയില്‍ഓവര്‍സിയര്‍ ഒഴിവ്
കട്ടപ്പന നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലികമായി ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. ഐ.റ്റി.ഐ./സിവില്‍ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21 ന് രാവിലെ 10:30 ന് ആവശ്യമായ രേഖകള്‍ സഹിതം നഗരസഭാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04868 272235.