ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ കേസില്‍ രണ്ട് വനപാലകര്‍ കീഴടങ്ങി
ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ കേസില്‍ രണ്ട് വനപാലകര്‍ കീഴടങ്ങി.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മഹേഷ്, ഷിബിന്‍ദാസ് എന്നിവരാണ് ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.ഇവരെ റിമാന്‍ഡ് ചെയ്തു.കേസിലെ 12 ,13 പ്രതികളാണ് ഇരുവരും. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്.ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഫോറസ്റ്റര്‍ അനില്‍കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു. സെപ്റ്റംബര്‍ 20നായിരുന്നു സംഭവം.ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് രാഹുല്‍,ഫോറസ്റ്റര്‍ അനില്‍ കുമാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. പട്ടിക ജാതി പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.