മൂന്നാര്‍ കുളിരണിഞ്ഞു
മൂന്നാര്‍: കഴിഞ്ഞ മൂന്നു വര്‍ഷമായി ഡിസംബറില്‍ എത്താന്‍ വൈകിയ തണുപ്പ് ഇത്തവണ നേരത്തെ ആയതോടെ മൂന്നാര്‍ കുളിരണിഞ്ഞു.കഴിഞ്ഞ ദിവസം കുറഞ്ഞ താപനില നാലു ഡിഗ്രിയിലെത്തി.ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതോടെ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. രാവിലത്തെ കനത്ത മൂടല്‍ മഞ്ഞും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.കന്നിമല, ഗുണ്ടുമല, ലക്ഷ്മി, തെന്മല, സെവന്‍മല, രാജമല എന്നിവിടങ്ങളിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഡിസംബര്‍ ആദ്യപകുതിയില്‍തന്നെ താപനില താഴ്ന്നതോടെ വരുംദിവസങ്ങളില്‍ തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തുമെന്നാണ് കരുതുന്നത്.മഞ്ഞുമൂടിയ മാട്ടുപ്പെട്ടി, പോതമേട് വ്യൂ പോയിന്‍റ്, ലോക്കാട് ഗ്യാപ്പ് എന്നിവിടങ്ങളിലാണ് സഞ്ചാരികളുടെ സാന്നിധ്യം കൂടുതല്‍ അനുഭവപ്പെടുന്നത്.കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ തണുപ്പിന്‍റെ തോതില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.കഴിഞ്ഞ ശൈത്യകാല സീസണില്‍ ജനുവരിയിലാണ് തണുപ്പ് മൈനസ് രണ്ടു ഡിഗ്രിയിലെത്തിയത്.