പ്രധാന വാര്‍ത്തകള്‍
വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിനു (ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി പ്രോജക്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിനെ നിയമിക്കുന്നതിന് ഡിസംബര്‍ 16 രാവിലെ 11 മുതല്‍ തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജി.എന്‍.എം. കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227326.