പ്രധാന വാര്‍ത്തകള്‍
കടല്‍പ്പശുക്കള്‍ വംശനാശ ഭീഷണിയിലെന്ന് ഐയുസിഎൻ റിപ്പോര്‍ട്ട്

കടല്‍പ്പശു എന്നറിയപ്പെടുന്ന ഡുഗോംഗുകൾ വംശനാശഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
സമുദ്ര സസ്തനികളായ ഇവ കിഴക്കൻ ആഫ്രിക്കയിൽ ഗുരുതര വംശനാശഭീഷണി നേരിടുന്നവരായി തരംതിരിക്കുന്നു. ന്യൂ കാലിഡോണിയയിൽ അവയെ വംശനാശഭീഷണി നേരിടുന്നവയായും തരംതിരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ഡുഗോംഗുകൾ വംശനാശഭീഷണി സാധ്യത പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
വേട്ടയാടൽ, ബോട്ടുകളിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ എന്നിവ പോലെ വംശനാശ ഭീഷണി നേരിടുന്നതിനുള്ള കാരണങ്ങൾ നിരവധിയാണ്. ആഴം കുറഞ്ഞ സമുദ്രമേഖലയിലെ കടൽ പുല്ലുകളാണ് ഇവയുടെ പ്രധാന ഭക്ഷണം.