പ്രധാന വാര്‍ത്തകള്‍
കേരളോത്സവം : ജില്ലാതല മത്സരം ഡിസംബര്‍ 15 ന് അണക്കരയില്‍

കേരളോത്സവം 2022 ന്റെ ജില്ലാതല മത്സരം ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ അണക്കര സെന്റ് തോമസ് പാരിഷ് ഹാളില്‍ നടത്തും. വായ്പ്പാട്ട് (ക്ലാസിക്കല്‍ – ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താര്‍, ഓടക്കുഴല്‍, വീണ, ഹാര്‍മോണിയം (ലൈറ്റ്), ഗിത്താര്‍, ക്വിസ് മത്സരം, കളിമണ്‍ ശില്പ നിര്‍മ്മാണം, പുഷ്പാലങ്കാരം, മെഹന്തി (മൈലാഞ്ചി ഇടല്‍) എന്നീ മത്സര ഇനങ്ങളിലേയ്ക്ക് നേരിട്ട് പങ്കെടുക്കാം. ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഇടുക്കി ജില്ലക്കാരായ മത്സരാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 15 രാവിലെ 9 മണിക്ക് പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യാം.