Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പില്‍ വര്‍ധന



ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പില്‍ വര്‍ധന. ജലനിരപ്പ് 140.8 അടിയായി.1.20 അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണശേഷി.മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 538 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ 511 ഘനയടി വെള്ളമാണ് നിലവില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്.അതിരപ്പിള്ളി വനമേഖലയില്‍ മഴ കനത്തതോടെ ചാലക്കുടിപ്പുഴയിലും നീരൊഴുക്ക് ശക്തമായി. പുത്തന്‍വേലിക്കരയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നീരൊഴുക്ക് കൂടിയതോടെ, പുത്തന്‍വേലിക്കരയില്‍ ചാലക്കുടിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച മണല്‍ ബണ്ട് തകര്‍ന്നു.ചാലക്കുടിപ്പുഴയും പെരിയാറും സംഗമിക്കുന്ന പുത്തന്‍വേലിക്കരയില്‍ ഓരുവെള്ളം കയറുന്നത് തടയുന്നതിന് നിര്‍മ്മിച്ച ബണ്ടിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്. രണ്ടടിയോളം വെള്ളം ഉയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇളന്തിക്കരയിലെ മണല്‍ത്തിട്ട തകര്‍ന്നു.മാന്‍ദൗസ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപമെടുക്കുമെന്നാണ് വിലയിരുത്തല്‍.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!