സ്കൂൾ സമയത്തിലും ലിംഗസമത്വ യൂണിഫോമിലും നിര്‍ദേശം നല്‍കാതെ സർക്കാർ
തിരുവനന്തപുരം: സ്കൂൾ സമയത്തിലും ലിംഗസമത്വ യൂണിഫോമിലും സർക്കാർ പിന്നിൽ. സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതു യൂണിഫോം നടപ്പാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു.
യൂണിഫോം എന്താണ് വേണ്ടതെന്ന് അതത് സ്കൂളുകൾക്ക് തീരുമാനിക്കാം. മിക്സഡ് സ്കൂളുകളാക്കി മാറ്റുന്ന കാര്യത്തിലും സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളോടും കൂടിയാലോചിച്ച് അഭിപ്രായം പറഞ്ഞ ശേഷമേ പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ചെലവിൽ യുക്തിബോധത്തെ പരിശീലിപ്പിക്കുന്നത് സ്വീകാര്യമല്ലെന്നും പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കണമെന്നും എൻ ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ലൈംഗിക അരാജകത്വം അസ്വീകാര്യമാണ്. സ്ത്രീകളെ പുരുഷൻമാരുടെ വസ്ത്രം ധരിക്കാൻ പ്രേരിപ്പിക്കുന്നത് ലിംഗനീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.