കലുങ്ക് നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡുപണി നാട്ടുകര്‍ തടഞ്ഞു
നെടുങ്കണ്ടം: കൈലാസപാറ-മാവടി-മുള്ളരികുടി റോഡിന്റെ അമ്പലക്കവല ഭാഗത്ത് കലുങ്ക് നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നട്ടുകാര്‍ റോഡിന്റെ പണികള്‍ തടഞ്ഞു. റോഡിന് പത്തു കോടി രൂപ ഫണ്ട് അനുവദിച്ച് പണികള്‍ ആരംഭിച്ചെങ്കിലും ഒരു വര്‍ഷമായി തകര്‍ന്ന് കിടന്ന കലുങ്ക് മണ്ണിട്ട് നികത്തി ടൈല്‍ ഇടുവാന്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ ചോദ്യം ചെയുകയും പണികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. മഴക്കാലമായാല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തു നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം മാവടി ടൗണ്‍ ഭാഗത്തേക്ക് എത്തുകയും നൂറുകണക്കിന് വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മഴക്കാലത്ത് മഴവെള്ളം ഒഴുകിയെത്തി മാവടി അമ്പലത്തിങ്കള്‍ മാത്യുവിന്റെ വീട് ഇടിഞ്ഞു വീഴുകയും വീട് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിരുന്നു. വിഷയം പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ റോഡ് മണ്ണിട്ടുനിരത്തി ടൈല്‍ പതിക്കാന്‍ ആരംഭിച്ചപ്പോഴാണ് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തടഞ്ഞത്.