മുരുകന് കാട്ടാക്കടയ്ക്ക് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഐക്യദാര്‍ഢ്യം
കട്ടപ്പന: കവിയും ഗാന രചയിതാവുമായ മുരുകന് കാട്ടാക്കടക്ക് നേരെ ഉണ്ടായ വധഭീഷണിയില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. കട്ടപ്പന ഗാന്ധി സ്ക്വയര്‍ ചേര്‍ന്ന സംഗമം ജില്ലാ പ്രസിഡന്റ് സുഗതന് കരുവാറ്റ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മാത്യു നെല്ലിപ്പുഴ അധ്യക്ഷത വഹിച്ചു. കവിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റോബിന് എഴുത്തുപുര കവിതയും അജീഷ് തായില്യം നാടന്‍ പാട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മോബിന് മോഹന്‍, കട്ടപ്പന നഗരസഭ മുന്‍ ചെയര്മാന് മനോജ്.എം.തോമസ്, സംസ്ഥാന കൗണ്‍സില്‍ അംഗം കാഞ്ചിയാര്‍ രാജന്, ഏരിയ പ്രസിഡന്റ് ആര്.മുരളീധരന്, ടി.ജെ ജോണ്‍, കെ.എ മണി, അജീഷ് തായില്യം, റോബിന് എഴുത്തുപുര, ഷേണായ് എന്നിവര്‍ പ്രസംഗിച്ചു. മനുഷ്യനാകണം എന്ന ഗാനം പ്രവര്‍ത്തകര്‍ സംയുക്തമായി ആലപിച്ചുകൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്.