ഭര്‍തൃവീട്ടുകാരുടെ സ്‌ത്രീധന പീഡനത്തിനിരയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചപ്ര: ഭര്‍തൃവീട്ടുകാരുടെ സ്‌ത്രീധന പീഡനത്തിനിരയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ചപ്രയിലാണ് സംഭവം.
കാജല്‍ എന്ന യുവതിയുടെ മൃതദേഹമാണ് കുളത്തില്‍ നിന്നും കണ്ടെത്തിയത്. വിവാഹത്തിനുശേഷം പലവട്ടം സ്‌ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും, ഭര്‍തൃവീട്ടുകാരും ദോഹോപദ്രവം ഏല്‍പ്പിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചു.
ഏഴുമാസം മുന്‍പാണ് സേലംപൂര്‍ സ്വദേശിയായ പങ്കജ് മഹാതോയയെ, കാജല്‍ വിവാഹം കഴിച്ചത്. അടുത്തിടെ, ഭര്‍ത്താവിന്‍റെ കുടുംബം യുവതിയുടെ കൈയ്‌ക്ക് മുറിവേല്‍പ്പിച്ച ശേഷം ഇതിന്‍റെ ദൃശ്യം തങ്ങള്‍ക്ക് അയച്ചുതന്നതായി കാജലിന്‍റെ അച്ഛന്‍ രാജു മഹാതോ ആരോപിക്കുന്നു. പ്രശ്‌നപരിഹാരത്തിനായി പലവട്ടം യുവതിയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കാണാന്‍ കഴിഞ്ഞിരുന്നില്ല.കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയെ ദുരൂഹമായി കാണാതായിരുന്നു.അതേസമയം, യുവതി തങ്ങളുടെ പണവുമായി ഒളിച്ചോടിയെന്നായിരുന്നു ഭര്‍ത്താവിന്‍റെ കുടുംബം എല്ലാരോടും പറഞ്ഞിരുന്നത്. ഇതിനിടെ കാജലിന്‍റെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ മാഞ്ചി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തി എന്നാണ് കാജലിന്‍റെ കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.