കട്ടപ്പന മ്യൂസിക് ഫെസ്റ്റ്

2022 ക്രിസ്തുമസിനോടനുബന്ധിച്ച് മേഖലയിലെയും വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മ്യൂസിക് ഫെസ്റ്റ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 10 ശനിയാഴ്ച്ച വൈകിട്ട് 5.30 മുതൽ 9 വരെ കട്ടപ്പന C.S.I ഗാർഡനിൽ നടക്കുന്ന ഫെസ്റ്റ് പാസ്റ്റർ എം.റ്റി.തോമസ് ഉത്ഘാടനം ചെയ്യും.
കട്ടപ്പനയിലെയും ഹൈറേഞ്ച് മേഖലകളിലേയും ക്രൈസ്തവ സഭകളുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന മ്യൂസിക് ഫെസ്റ്റ് പ്രശസ്ത ക്രൈസ്തവ ഗായകൻ
ഇമ്മാനുവേൽ ഹെൻട്രിയും ടീമും നയിക്കും.
കട്ടപ്പന മ്യൂസിക് ഫെസ്റ്റ് 2022 ഡിസംബർ 10 ശനിയാഴ്ച്ച വൈകിട്ട് 5.30 മുതൽ 9 വരെയാണ് കട്ടപ്പന C.S.I ഗാർഡനിൽ നടക്കുന്നത്.
പ്രശസ്ത ഗായകരായ ഇമ്മാനുവേൽ ഹെൻട്രി, ശ്രുതി ജോയി, ജോസ് ജോർജ്, ക്ലീറ്റസ് ചാണ്ടപിള്ള, ബിജു ഡാനിയേൽ എന്നിവർ ഗാനങ്ങൾ ആലപിക്കും.
സുവിശേഷകൻ.ചാണ്ടപിള്ള ഫിലിപ്പ് ക്രിസ്തുമസ് സന്ദേശം നൽകും. വർധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾ, അക്രമങ്ങൾ, അനീതികൾ, പീഢനങ്ങൾ,കൊലപാതകങ്ങൾ തുടങ്ങിയവക്കെതിരെയുള്ള
ബോധവത്ക്കരണവും പരിപാടിയോടനുബന്ധിച്ച് നടക്കും.
യോഗത്തിൽ പാസ്റ്റർ ജോസ് മാമൻ
അധ്യക്ഷത
വഹിക്കും,
പാസ്റ്റർ ജോസ് മാമ്മൻ, പാസ്റ്റർ മോൻസി മാത്യു, അലക്സ് കട്ടപ്പന എന്നിവരുടെ നേതൃത്വത്തിൽ 75 അംഗ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ പാസ്റ്റർമാരായ എം.റ്റി.തോമസ്, ജോസ് മാമൻ, മോൻസി മാത്യു, റ്റി.പി.ഫിലിപ്പ്, റ്റി.വി.അബ്രഹാം, പ്രസാദ് റ്റി.ജോസഫ്, വി.എ.സണ്ണി, ബ്രദർ ബിജു അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.