നാട്ടുവാര്‍ത്തകള്‍
കണക്കുകൂട്ടൽ പാളി; അച്ചപ്പൻപടി പാലംപണി ഇനിയും വൈകും
ഉപ്പുതറ : പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന നിരപ്പേൽകട അച്ചപ്പൻപടി പാലം പണി ഒരുമാസംകൂടി നീളും. കോൺക്രീറ്റിന് ആവശ്യമായ സാമഗ്രികൾ കിട്ടാതെവന്നതും ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമാണ് നിർമാണം വൈകാൻ കാരണമെന്നാണ് പൊതുമരാമത്തുവകുപ്പ് നൽകുന്ന വിശദീകരണം.
ഇതുകാരണം തേക്കടി-കൊച്ചി സംസ്ഥാനപുതയുടെ ഭാഗമായ കുമളി-ഉപ്പുതറ റൂട്ടിൽ 2019 ഓഗസ്റ്റിൽ തടസ്സപ്പെട്ട ഗതാഗതം ഇനിയും ഒന്നരമാസംകൂടി നിളും. പാലത്തിന് 30 ലക്ഷവും റോഡിന്റെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷവുമാണ് അനുവദിച്ചിരുന്നത്. 60 വർഷം മുൻപ് നിർമിച്ച പാലം 2019 ഓഗസ്റ്റ് 16-നാണ് തകർന്നത്. ഇതോടെ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും നിലച്ചു.