സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കായംകുളം: ആലപ്പുഴ കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഓച്ചിറ മേമന കല്ലൂര്‍മുക്ക് പുതുവല്‍ ഹൗസില്‍ സജിത്ത് (32), കൃഷ്ണപുരം പുതുവല്‍ ഭാഗം വാര്‍ഡില്‍ ഉത്തമാലയം വീട്ടില്‍ ഉല്ലാസ്(33) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ആറാം തിയതി രാത്രി 8.30 ഓടെ കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം വച്ചാണ് സഹോദരിമാരായ മിനി, സ്മിത, അയല്‍വാസി നീതു എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും കേസിലെ ഒന്നാം പ്രതി ബിജുവിന്റെ വീട്ടിലെ മാവില്‍ നിന്നും മാങ്ങ പറിച്ചതിലുള്ള വിരോധവുമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.ബിജുവും മറ്റ് മൂന്നുപേരും ചേര്‍ന്ന് മിനിയേയും സഹോദരി സ്മിതയേയും തടയാന്‍ ചെന്ന അയല്‍വാസി നീതുവിനേയും വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിലെ മൂന്നും നാലും പ്രതികളാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.